Kerala CM inaugurates Light and Sound Show in Travancore Palace
05-08-2023
Kerala CM inaugurates Light and Sound Show in Travancore Palace
ന്യൂഡൽഹി: നവീകരിച്ച ട്രാവൻകൂർ പാലസിൽ ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ,കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ജോസ് കെ. മാണി എം.പി , വി. ശിവദാസൻ എം പി. എ.എ. റെഹിം എം.പി. മുൻമന്ത്രി എ.കെ. ബാലൻ, സി.പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, കെ.വിജയ രാഘവൻ , റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ ഡൽഹിയിലെ വിവിധ മലയാളി സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ബിസി ആറാം നൂറ്റാണ്ട് മുതൽ 2023 വരെയുള്ള വിവിധ സംഭവ വികാസങ്ങളാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഇതിവൃത്തം. പൗരാണിക വ്യാപാരം, ശ്രീപദ്മനാഭക്ഷേത്രം , മലനാടും ഇടനാടും തീരപ്രദേശവും മലയാള ഭാഷയുടെ ആവിർഭാവവും വിവിധ മതാരാധനാലയങ്ങളുo സുഗന്ധ വ്യഞ്ജനങ്ങളും മാമാങ്കവും ഓണവും മഹാബലിയും ആദിശങ്കരനും പായ്ക്കപ്പലും മുഹമ്മദാലി മരയ്ക്കാറും വൈദേശിക ശക്തികളുടെ വരവും ഹോർത്തൂസ് മലബറിക്കസും പുള്ളുവൻ പാട്ടും ആയുർവേദവും പഴശിരാജയും ശ്രീ നാരായണ ഗുരുവും അയ്യൻകാളിയും ചട്ടമ്പിസ്വാമിയും വക്കം മൗലവിയും . ചാവറ കുര്യാക്കോസും നങ്ങേലിയും കല്ലുമാല സമരവും വൈക്കം സത്യാഗ്രഹവും ഐക്യ കേരളവും ട്രാവൻകൂർ പാലസും കേരളത്തിന്റെ വികസനവും വിഴിഞ്ഞവും തൃശൂർ പൂരവും കഥകളിയും മോഹിനിയാട്ടവും വള്ളം കളിയും ഒക്കെ പ്രതിപാദിക്കുന്നതാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ
നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ സംവിധാനം . മ്യൂസിക്ക് ചെയ്തിരിക്കുന്നത് ഇഷാൻ ദേവാണ്. 23 മിനിറ്റാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ദൈർഘ്യം .