Kerala Finance Minister Shri K.N. Balagopal visits Travancore Palace

Kerala Finance Minister Shri K.N. Balagopal visits Travancore Palace

03-08-2023

Kerala Finance Minister Shri K.N. Balagopal visits Travancore Palace

ന്യൂഡൽഹി: ഡൽഹിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ പാലസ് കേരളത്തിന്റെ സാംസ്കാരിക നിലയമാകാൻ തയ്യാറെടുക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ പാലസിന്റെ ഉദ്ഘാടനം താമസിയാതെ നടക്കുമെന്ന് ട്രാവൻകൂർ പാലസ് സന്ദർശിച്ച ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഒരു പ്രധാന ദൗത്യമായിരുന്നു ഡൽഹിയിൽ കേരളത്തിന് സാംസ്കാരിക നിലയം ഉണ്ടാകുക എന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ നിശ്ചയിച്ചിരുന്നതാണ്. കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് നവീകരണം നടത്തിയിരിക്കുന്നത്. പാലസിന്റെ വികസന പ്രവർത്തനങ്ങൾ വളരെ മനോഹരമായി പൂർത്തികരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിലെ ഏറ്റവും കേന്ദ്രമായ പ്രദേശത്താണ് പാലസുള്ളത്. വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും സൗകര്യങ്ങളുമെല്ലാം കേരളത്തിന്റെ എല്ലാ വിധ സാംസ്കാരിക പരിപാടികൾക്കും അനുയോജ്യമാണ്. ദില്ലി ഹാത്ത് മാതൃകയിൽ കേരളത്തിന്റെ തനത് ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. കേരളത്തിന്റെ ഡൽഹിയിലെ ഒരു പ്രധാന കേന്ദ്രമായി ഡൽഹിയിലെ ട്രാവൻകൂർ പാലസും ക്യാംപസും മാറും. മന്ത്രി പറഞ്ഞു. ആർട്ട് ഗ്യാലറികളും സെമിനാർ ഹാളും കോൺഫറൻസ് ഹാളും ട്രാവൻകൂർ പാലസിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംവിധാനങ്ങളും ഒരുങ്ങുന്നു. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ പ്ലോട്ടിലെ ഏകദേശം രണ്ടേക്കറോളം സ്ഥലത്താണ് സാംസ്കാരിക നിലയം ഒരുങ്ങുന്നത്. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (എൻ.ബി.സി.സി) കീഴിലുള്ള പൈതൃക മന്ദിരങ്ങളുടെ നവീകരണം നിർവ്വഹിക്കുന്ന സബ്സിഡിയറി കമ്പനിയായ എൻബിസിസി സർവീസസ് ലിമിറ്റഡാണ് (എൻ. എസ്. എൽ) ട്രാവൻകൂർ പാലസിന്റെ നവീകരണം നടത്തിയത്.

Application developed & supported by XOCORTX © Content managed by Kerala House, New Delhi. Some Restrictions May Apply.