Special Representative of Kerala Calls on Union Minister Anurag Singh Thakur
17-08-2023
Special Representative of Kerala Calls on Union Minister Anurag Singh Thakur
ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി തോമസ്
കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് താക്കൂറുമായി ശാസ്ത്രി ഭവനിൽ കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ പുതിയതായി നിർമ്മിച്ച എട്ട് ലൈൻ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തിലേക്ക് കേന്ദ്രകായിക മന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.
ചടങ്ങിൽ പങ്കെടുക്കുന്നതിന് കേന്ദ്രമന്ത്രി താല്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും ജി. 20 നടക്കുന്നതിനാൽ തീരുമാനം പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുമെന്ന് പ്രൊഫ. കെ. വി തോമസ് പറഞ്ഞു.
.കേരള മുഖ്യമന്ത്രി പിണറായി വിജയന്റ നിർദ്ദേശപ്രകാരമാണ് പ്രൊഫ. കെ. വി തോമസ് കേന്ദ്രമന്ത്രി അനുരാഗ് സിങ്ങ് താക്കൂറിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഖേലോ ഇന്ത്യ പദ്ധതി വഴിയാണ് ട്രാക്ക് നിർമ്മിച്ചത്. 9. 9 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തികരിച്ചത്. സി.പി. ഡബ്ല്യു ഡിയാണ് ട്രാക്കിന്റെ നിർമ്മാണം നടത്തിയത്. നാനൂറ് മീറ്റർ നീളത്തിലുള്ള എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്കാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റ് കായിക ഇനങ്ങൾ പരിശീലിക്കുന്നതിനുള്ള സൗകര്യവും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
കേരള ത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക വിനോദ പരിപാടികൾക്ക് കേന്ദ്രസഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി ഉറപ്പ് നൽകിയതായും പ്രൊഫ. കെ. വി തോമസ് അറിയിച്ചു. കാഴ്ച പരിമിതിയുള്ളവരുടെ ഫുട്ബോൾ പരിശീലനത്തിനുള്ള പിന്തുണയും
പ്രൊഫ. കെ. വി തോമസ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി പ്രൊഫ. കെ. വി തോമസ് അറിയിച്ചു. കൂടിക്കാഴ്ചയിൽ കെ. റെയിൽ സ്പെഷ്യൽ ഓഫീസർ എ.കെ. വിജയകുമാറും പങ്കെടുത്തു.