The Heritage and Legacy of India needs to be Preserved and Protected: Prof K. V. Thomas.

The Heritage and Legacy of India needs to be Preserved and Protected: Prof K. V. Thomas.

15-08-2023

The Heritage and Legacy of India needs to be Preserved and Protected: Prof K. V. Thomas.


ഭാരതത്തിന്റെ വൈവിധ്യം നിറയുന്ന വലിയ പൈതൃക സമ്പത്ത് സംരക്ഷിക്കപ്പെടണം: പ്രൊഫ. കെ.വി. തോമസ്

ന്യൂഡൽഹി: ഭാഷയും ആചാരങ്ങളും ഭക്ഷണരീതിയുമുൾപ്പെടെ  ഭാരതത്തിന്റെ വൈവിധ്യം നിറഞ്ഞ വലിയ പൈതൃക സമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി   പ്രൊഫ. കെ.വി. തോമസ്. 76-ാമത് സ്വാതന്ത്യദിനത്തിൽ കേരള ഹൗസിൽ ദേശീയ പതാകയുയർത്തിയതിനു ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 75 വർഷം കൊണ്ട് ഭാരതം വളരെ മുന്നോട്ടു പോയി, വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തി. ഈ വളർച്ച ഇന്ന് ചന്ദ്രയാൻ വരെ എത്തി നിൽക്കുന്നു. കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികൾ ഒറ്റക്കെട്ടായി ചെറുക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിക്കുമ്പോൾ കേരളവും മുന്നോട്ടു കുതിക്കുന്നു. ലോകത്തെവിടെയും കേരളത്തിന്റെ
പ്രാതിനിധ്യമുണ്ട്. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന് കേരളീയം 23 എന്ന പേരിൽ നമ്മൾ ആഘോഷിക്കുകയാണ്. കേരളത്തെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുന്ന ആഘോഷമാകും കേരളീയം. 
ചടങ്ങിൽ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൽ, കേരള സർക്കാരിന്റെ  ഒ എസ്.ഡി വ്രിദേശകാര്യം) വേണു രാജാമണി, ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങുകളുടെ ഭാഗമായി കുട്ടികളുടെ ദേശഭക്തി ഗാനാലപനവും മധുര പലഹാര വിതരണവും നടത്തി.

 

Application developed & supported by XOCORTX © Content managed by Kerala House, New Delhi. Some Restrictions May Apply.