Travancore Palace Inauguration : Preparations on

Travancore Palace Inauguration : Preparations on

03-08-2023

ട്രാവൻകൂർ പാലസ് ഉദ്ഘാടനo: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസിന്റെ  ഉദ്ഘാടനം ആഗസ്ത് നാലിന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ധനമന്ത്രി കെ.എൻ ബാലഗോപാൽ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ - ദേവസം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, നിയമ- വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ,കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് , സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

എം പി.മാരായ എളമരം കരീം , ബിനോയ് വിശ്വം, ശശി തരൂർ, ജോസ് കെ.മാണി , .ടി. മുഹമ്മദ് ബഷീർ, ജസ്റ്റിസ് (റിട്ട.) കുര്യൻ ജോസഫ്, മുൻ അറ്റോർണി ജനറൽ കെ.കെ. വേണു ഗോപാൽ , ഓം ചേരി എൻ. എൻ പിള്ള , കെ.സച്ചിദാനന്ദൻ, വിനോദ് കമ്മാളത്ത്, കെ. രഘുനാഥ് , .എം ദാമോദരൻ, ബാബുപണിക്കർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങ് വർണ്ണാഭമാക്കുന്നത് ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യവും ജയപ്രഭ മേനോൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവുമാണ്. അന്താരാഷ്ട്രാ തലത്തിൽ നിരവധി ശാസ്ത്രീയ നൃത്ത പരിപാടികൾ അവതരി പ്പിച്ചിട്ടുണ്ട് ഇരുവരും. ചീഫ് സെക്രട്ടറി ഡോ. വി വേണു ചടങ്ങിന് സ്വാഗതം പറയും.  കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ ചടങ്ങിൽ റിപ്പോർട്ട് അവതരി പ്പിക്കും. കേരള ഹൗസ് കൺട്രോളർ സി.. അമീർ നന്ദി പ്രകാശിപ്പിക്കും.

Application developed & supported by XOCORTX © Content managed by Kerala House, New Delhi. Some Restrictions May Apply.