ന്യൂഡൽഹി: നവീകരിച്ച ട്രാവൻകൂർ പാലസിന്റെ തുടർ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങിൽ നിന്നും മലയാളി സംഘടനകളിൽ നിന്നും ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു. ആംഫി തിയറ്റർ, ലൈറ്റ് ആന്റ് സൗണ്ട് ഷോ, ബോർഡ് റൂമുകൾ, സെമിനാർ റൂം, കഫറ്റേറിയ, റസ്റ്റോറന്റ് എന്നിവയാണ് ട്രാവൻകൂർ പാലസിൽ ഒരുക്കുന്നത്. ഇവയുടെ പ്രവർത്തനം സംബന്ധിച്ചും ട്രാവൻകൂർ പാലസിന്റെ പൊതുവായ പ്രവർത്തനങ്ങൾ സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങൾ കേരള ഹൗസിന്റെ https://www.facebook.com/keralahouseinfo/
ഫേസ് ബുക്ക് പേജിൽ മെസ്സേജ് ആയോ കമന്റുകളായോ ആഗസ്ത് 26 വരെ പോസ്റ്റ് ചെയ്യാം.